മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്കി അദ്ധ്യാപികയെ പീഡിപ്പിച്ച കേസ്; പ്രതിയെ കണ്ടെത്താന്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം: കുറ്റിപ്പുറത്ത് കോളേജ് അദ്ധ്യാപികയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ യുവാവ് രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ നഗ്ന ചിത്രങ്ങളും ഒപ്പം ഫോണ്‍ നമ്പറും മേല്‍വിലാസവുമുള്‍പ്പെടെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
വിദേശത്തുള്ള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്ലോഡ് ചെയ്തതിന്റെ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കുറ്റിപ്പുറം പോലീസില്‍ പരാതി സമര്‍പ്പിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ്പിക്ക് യുവതി പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കുറ്റിപ്പുറത്തെ കോളേജില്‍ അദ്ധ്യാപികയായ യുവതിയെ പൊന്നാനിയിലെ കോളേജില്‍ അദ്ധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസ് എന്ന യുവാവാണ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചത്. എന്നാല്‍ വിദേശത്തേക്ക് കടന്ന പ്രതി ഇപ്പോള്‍ അജ്മാനിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന് മാനേജരാണ്.