രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാവില്ല; റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് രാജു നാരായണ സ്വാമിക്കെതിരെ ഉടൻ നടപടി ഉണ്ടാവില്ല. നാരായണസ്വാമിക്കെതിരെ അച്ചടക്കനടപടി ഉടൻ എടുക്കണമെന്നാവശ്യപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രി തിരിച്ചയച്ചു. വിശദീകരണം ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് തിരിച്ചയച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് രാജു നാരായണ സ്വാമിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.
ചീഫ് സെക്രട്ടറി അഴിമതിക്കാരനാണെന്ന നാരായണസ്വാമിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടപടി വേണമെന്ന ആവശ്യം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ കടുപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയെ അഴിമതിക്കാരനാക്കിയുള്ള പ്രസ്താവനയാണ് ഇപ്പോഴത്തെ നിലപാട് കടുപ്പിക്കലിന് പിന്നില്‍. പ്രസ്താവന ഐഎഎസ് സര്‍വീസ് ചട്ടത്തിന് വിരുദ്ധമാണെന്നാണ് ഇവരുടെ പക്ഷം.