Friday, March 29, 2024
 
 
⦿ ബിജെപി സഖ്യത്തിൽ ചേർന്നു; മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ ⦿ ഏഷ്യയിൽ ഗൂഗിളിന്റെ നാലാമത്തെ ഡേറ്റ സെന്റർ ഇന്ത്യയിൽ വരുന്നു ⦿ സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരം കറുത്ത കെമിക്കൽ ഒഴിച്ച് വികൃതമാക്കി ⦿ സിദ്ധാര്‍ഥന്റെ മരണം ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ ⦿ കെജ്‌രിവാളിന് തിരിച്ചടി; നാല് ദിവസത്തേക്ക് ഇ ഡി കസ്റ്റഡി നീട്ടി ⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ

സ്ത്രീകളുടെ ക്ഷേമത്തിന് 1509 കോടി; വനിത ശിശുവികസന വകുപ്പിന് 1053 കോടി; എല്ലാ നഗരങ്ങളിലും ഷീ ലോഡ്‌ജ്

07 February 2020 05:15 PM

തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വലിയ തുകയാണ് ബജറ്റില്‍ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2020-21ലെ ബജറ്റില്‍ പൂര്‍ണമായും സ്ത്രീകള്‍ക്കുള്ള സ്‌കീമുകളുടെ അടങ്കല്‍ 1509 കോടി രൂപയായും പദ്ധതി വിഹിതം 7.3 ശതമാനമായാണ് ഉയര്‍ത്തിയിട്ടുള്ളത്. 2016-17ല്‍ പൂര്‍ണമായും സ്ത്രീകള്‍ക്കുള്ള സ്‌കീമുകളുടെ അടങ്കല്‍ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ 4 ശതമാനവും മാത്രമായിരുന്നു. മറ്റു സ്‌കീമുകളില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ഘടകം കൂടി കണക്കിലെടുക്കുകയാണെങ്കില്‍ മൊത്തം ചെലവുകളുടെ വനിതാ വിഹിതം 18.4 ശതമാനമാണ്. 2017-18ല്‍ ഇത് 11.5 ശതമാനമായിരുന്നു. ഈ സ്ത്രീ പരിഗണന കേരള സര്‍ക്കാരിന്റെ ബജറ്റ് മുഖമുദ്രയായിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത സ്‌കീമുകളടക്കം 1053 കോടി രൂപയാണ് വനിത ശിശുവികസന വകുപ്പിന്റെ അടങ്കല്‍ തുക. നിര്‍ഭയ ഹോമുകളുടെ പരിപാലനത്തിനുള്ള സഹായം 10 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

കെട്ടിട സൗകര്യങ്ങളും കുട്ടികളുമില്ലാത്ത അങ്കണവാടികളെ സംയോജിപ്പിച്ച് പകല്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ കേന്ദ്രങ്ങളാക്കും. തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളില്‍ പ്രത്യേക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി സൗകര്യമൊരുക്കും. സ്മാര്‍ട്ട് അങ്കണവാടി പദ്ധതി തുടരുന്നതാണ്.


വനിത വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളില്‍ യാത്രക്കാരികള്‍ക്ക് സുരക്ഷിത മുറികള്‍ ഒരുക്കും. സ്ത്രീകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണനത്തിനായി ജന്‍ഡര്‍ പാര്‍ക്കില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ ആരംഭിക്കുന്നതാണ്.

ഇതോടൊപ്പം എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് ആരംഭിക്കും. വനിതാ സിനിമാ സംവിധായകര്‍ക്ക് 3 കോടി രൂപ ധനസഹായം തുടരും. കുടുംബശ്രീക്ക് 4 ശതമാനത്തില്‍ 3000 കോടി രൂപ വായ്പ അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡേഴ്സിനായി സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രഖ്യാപനം. ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മഴവില്ല് പരിപാടിക്ക് അഞ്ച് കോടി രൂപ വകയിരുത്തി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration