സഹപാഠികളുടെ വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ട് 13 മരണം
ബെംഗളൂരു: വിനോദയാത്രാ സംഘത്തിന്റെ മിനി ബസിലേക്ക് മണല്‍ ലോറി ഇടിച്ചു കയറി ഡ്രൈവറും സംഘത്തിലെ 12 പേരും മരിച്ചു.
ദാവനഗെരെ സെന്റ് പോള്‍സ് സ്കൂളില്‍ ഒന്നിച്ചു പഠിച്ച 16 അംഗ വനിതാ സംഘം യാത്ര ചെയ്തിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഗോവയിലേക്കുള്ള യാത്രയിലാണ് അപകടം.
മരിച്ചവരില്‍ നാലുപേര്‍ ഡോക്ടര്‍മാരും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുമാണ്. കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡയുടെ മരുമകള്‍ ഡോ.വീണ പ്രകാശും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയല്‍വാസികളുമാണ്.ഹുബ്ബള്ളി- ധാര്‍വാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബെംഗളൂരു- പുണെ ദേശീയ പാത-48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഗോവയിലേക്കുള്ള യാത്രയിലാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ ഡോക്ടര്‍മാരും മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുമാണ്. കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡയുടെ മരുമകള്‍ ഡോ.വീണ പ്രകാശും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.