The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിരാഹുല്‍ ഗാന്ധി കസ്റ്റഡിയില്ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിനാല് ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത'RSS GO BACK'; കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധംരാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ കേസെടുത്തുഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കംഹെലികോപ്റ്റർ വിവാദം; ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർഒമാൻ തീരത്ത് പാനമ കപ്പലിന് നേരെ ആക്രമണം; 12 ജീവനക്കാർക്ക് പരുക്ക്ആർ. സുഗതൻ ജയിൽമോചിതനായികേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിരാഹുല്‍ ഗാന്ധി കസ്റ്റഡിയില്ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജി; തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്ഇന്ധന വില ഉയര്‍ന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോഎസ്എഫ്ഐ നേതാവിനെതിരായ കൻ്റോൺമെൻറ് എസ്ഐയുടെ ഫോൺ ഭീഷണി; അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിമെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറിഅവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

വയനാട് മണ്ണിടിച്ചിൽ: ജിഎസ്ഐ നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചു

വയനാട് കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ വൻ ദുരന്തത്തിന് കാരണം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നൽകിയ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനി പൂർണ്ണമായി അവഗണിച്ചതാണെന്ന് വ്യക്തമാക്കുന്ന രേ…

Kerala09 Jul 2026, 12:45 PM 6,706
വയനാട് മണ്ണിടിച്ചിൽ: ജിഎസ്ഐ നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചു
വയനാട് മണ്ണിടിച്ചിൽ: ജിഎസ്ഐ നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചു

വയനാട് കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ വൻ ദുരന്തത്തിന് കാരണം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നൽകിയ അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നിർമ്മാണ കമ്പനി പൂർണ്ണമായി അവഗണിച്ചതാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ കമ്പനിക്ക് കഴിഞ്ഞ ജൂൺ 14-ന് ജിഎസ്ഐ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിലെ മുന്നറിയിപ്പുകളാണ് കമ്പനി തള്ളിക്കളഞ്ഞത്. അനക്കാംപൊയിൽ–കള്ളാടി–മേപ്പാടി ടണൽ പദ്ധതിയുടെ നോർത്ത് പോർട്ടൽ പ്രദേശത്ത് നടത്തിയ ഭൗമശാസ്ത്ര പഠനത്തിന് ശേഷമാണ് ജിഎസ്ഐ ഈ റിപ്പോർട്ട് നൽകിയത്.

സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുകൾ രൂപപ്പെട്ടിരുന്നതായും, പാറകൾ ഉറപ്പിച്ചു നിർത്തേണ്ട ഭാഗത്ത് റോക്ക് നെയിലിംഗിന് പകരം സോയിൽ നെയിലിംഗ് നടത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, കനത്ത മഴയിൽ മണ്ണിലെ വെള്ളം വാർന്നു പോകാനായി ഭിത്തിയിൽ സ്ഥാപിക്കേണ്ട 'വീപ്പ് ഹോളുകൾ' (Weep holes) ആവശ്യത്തിന് ഉണ്ടായിരുന്നില്ല. ഈ പ്രദേശത്തെ 35 മീറ്ററോളം കനമുള്ള മേൽമണ്ണ് പാളിക്ക് വെള്ളം എളുപ്പത്തിൽ ഒഴുക്കിവിടാൻ ശേഷിയില്ലാത്തതാണെന്നും, നിലവിലെ ഡ്രെയിനേജ് സംവിധാനം ഒട്ടും കാര്യക്ഷമമല്ലെന്നുമുള്ള ജിഎസ്ഐയുടെ കടുത്ത സാങ്കേതിക മുന്നറിയിപ്പുകൾ നിർമ്മാണ കമ്പനി പൂർണ്ണമായി അവഗണിച്ചതാണ് അഞ്ച് തൊഴിലാളികളുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമായത്.

Share this story

Share

Related Stories