The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനം

വെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നു

വെനസ്വേലയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. രാജ്യത്തിന്റെ തലസ്ഥാനമായ കരാക്കസിൽ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്നു വീണു. യാരാക്വ പ്രവിശ്യയിലെ മൊണ്ടാൽബാനിൽ നിന്ന…

Kerala25 Jun 2026, 7:29 AM 7,376
വെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നു
വെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നു

വെനസ്വേലയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. രാജ്യത്തിന്റെ തലസ്ഥാനമായ കരാക്കസിൽ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്നു വീണു. യാരാക്വ പ്രവിശ്യയിലെ മൊണ്ടാൽബാനിൽ നിന്ന് 28 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, ഭൂമിക്കടിയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് തുടർച്ചയായി രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരപ്രദേശങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ അറിയിച്ചു. പ്യൂർട്ടോ റിക്കോ, വിർജിൻ ദ്വീപുകൾ എന്നിവടങ്ങളിലും സുനാമി ഭീഷണിയുണ്ട്. വെനസ്വേലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ഈ ഭൂകമ്പബാധിത മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം അതീവ ഭയാനകമാണെന്ന് വെനസ്വേലൻ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ വ്യക്തമാക്കി.

ദുരന്തത്തിൽ വ്യാപകമായ ആൾനാശവും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ടാകാമെന്ന് യു.എസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് യു.എസ് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തലെങ്കിലും മരണനിരക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ പുറത്തുവരുന്നത്.

Share this story

Share

Related Stories