The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്

മദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

Kerala23 Jun 2026, 12:13 PM 5,444
മദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ
മദ്യനികുതി ഇളവ് ബക്കാർഡിക്ക് വേണ്ടിയുള്ള അഴിമതി; സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത അഴിമതി ആരോപണവുമായി പ്രതിപക്ഷം നിയമസഭയിൽ. പ്രമുഖ മദ്യക്കമ്പനിയായ ബക്കാർഡി ഇന്ത്യയെ (Bacardi India) വഴിവിട്ട് സഹായിക്കാനും അവർക്ക് അമിത ലാഭമുണ്ടാക്കിക്കൊടുക്കാനും വേണ്ടിയാണ് ഈ നികുതി പരിഷ്കരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു.

നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ബക്കാർഡി കമ്പനി 2023-ൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അന്നത്തെ എൽഡിഎഫ് സർക്കാർ അതിൽ അനുകൂലമായ യാതൊരു തീരുമാനവും എടുത്തിരുന്നില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. പുതിയ ബജറ്റിന്റെ ഷെഡ്യൂൾ അവതരിപ്പിച്ചപ്പോൾ അതിൽ ഫിനാൻസ് ബില്ല് ഉൾപ്പെടുത്താതിരുന്നത്, ബജറ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ ഇങ്ങനെയൊരു നികുതി നിർദ്ദേശം സർക്കാരിന്റെ ആലോചനയിലുണ്ടായിരുന്നില്ല എന്നതിന് തെളിവാണ്. ഒരു സ്വകാര്യ മദ്യക്കമ്പനിക്ക് വിപണിയിൽ വൻ ലാഭം കൊയ്യാൻ അവസരമൊരുക്കാൻ വേണ്ടി മാത്രമാണ് ഈ നിർദ്ദേശം ബജറ്റിലേക്ക് മെല്ലെ തിരുകിക്കയറ്റിയതെന്നും ഇത് അതീവ ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.

നിലവിലുള്ള 251 ശതമാനം നികുതിയാണ് ഒറ്റയടിക്ക് 120 ശതമാനമായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ 131 ശതമാനത്തിന്റെ വൻ നികുതിയിളവ് ആർക്ക് വേണ്ടിയാണെന്നും ഇതിലൂടെ നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് എന്താണ് ഗുണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സാധാരണ ജനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ബക്കാർഡി കമ്പനിക്ക് വേണ്ടിയാണ് ഈ പ്രഖ്യാപനമെന്നും ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും വ്യക്തമാക്കിയ പ്രതിപക്ഷം വിഷയത്തിൽ സർക്കാരിൽ നിന്നും കൃത്യമായ മറുപടി ആവശ്യപ്പെട്ടു.

Share this story

Share

Related Stories