The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനം

കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

Kerala23 Jun 2026, 4:02 PM 6,362
കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്
കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

കൊട്ടാരക്കരയിൽ മൂന്ന് പേരുടെ ദാരുണമരണത്തിന് ഇടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ നിർണായക കണ്ടെത്തലുകളുമായി മോട്ടോർ വാഹന വകുപ്പ് (MVD). അപകടസമയത്ത് വാഹനമോടിച്ചിരുന്ന ഡ്രൈവർക്ക് ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് എംവിഡി സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് അടുത്തിടെ തിരിച്ചെത്തിയ ഇയാൾ, നാട്ടിലെത്തിയ ശേഷം ആദ്യമായാണ് ഇന്ന് വാഹനം ഓടിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ, അപകടമുണ്ടാക്കിയ ടിപ്പർ ലോറിയിൽ ജിപിഎസ് (GPS) സംവിധാനം പ്രവർത്തനക്ഷമമായിരുന്നില്ലെന്നും വേഗത നിയന്ത്രിക്കാനുള്ള സ്പീഡ് ഗവർണർ ഇല്ലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. ഗുരുതരമായ ഈ നിയമലംഘനങ്ങളെത്തുടർന്ന് ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കിയ അധികൃതർ, വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ഉടനടി ആരംഭിക്കുമെന്നും അറിയിച്ചു.

അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർക്കെതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പോലീസ് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർപരിശോധനകൾക്ക് ശേഷം കൂടുതൽ കർശനമായ വകുപ്പുകൾ ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും പോലീസിന്റെ തുടർനടപടികൾ.

ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ വൻ ദുരന്തം ഉണ്ടായത്. അമിതവേഗതയിൽ മണ്ണുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് റോഡരികിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൽ കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ അജയ്യൻ എന്നിവരാണ് മരണപ്പെട്ടത്. ലോറി ഡ്രൈവർ നിസാം (40) ഉൾപ്പെടെ പരിക്കേറ്റ നവനീത് (13), റിഷാഫ് (15), കുശാൽ, ഋഷഭ് ബോബൻ (15), ജിബി മോൾ (15) എന്നിവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Share this story

Share

Related Stories