Sunday, June 02, 2024
 
 
⦿ ലോക കേരളസഭ ക്രമീകരണങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി ⦿ കുഴിമന്തി കഴിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു ⦿ രാജ്കോട്ട് തീപിടുത്തം; സംസ്ഥാന സർക്കാരിനെ വിശ്വസിക്കാനാവില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി ⦿ RTO വേണ്ട; ജൂണ്‍ 1 മുതല്‍ സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിര്‍ദേശവുമായി കേന്ദ്രം ⦿ IAS തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും, കെ. വാസുകി നോര്‍ക്ക സെക്രട്ടറി ⦿ ഇന്ത്യയിലെ മികച്ച നഗരം ഡൽഹി, പക്ഷേ ജീവിക്കാൻ നമ്പർ വൺ കൊച്ചി; തിരുവനന്തപുരം വളരെ പിന്നിൽ ⦿ സംസ്ഥാനത്ത് ട്രോളിങ് നിരോധനം; ജൂൺ 9 അർധരാത്രി നിലവിൽ വരും ⦿ സംസ്ഥാനത്ത്‌ അതിതീവ്ര മഴ വരുന്നു; അഞ്ചു ജില്ലകളിൽ റെഡ് അലേർട്ട് ⦿ പാലക്കാട് കമ്പി വേലിയിൽ കുടുങ്ങിയ പുലി ചത്തു; മയക്കുവെടിവെച്ച് കൂട്ടിലാക്കിയിരുന്നു ⦿ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍! സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിന് ⦿ ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ⦿ 'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; കേരള സർവ്വകലാശാല സെനറ്റിൽ എബിവിപി പ്രവർത്തകരെ നാമനിർദ്ദേശം ചെയ്ത ഗവർണറുടെ നടപടി റദ്ദാക്കി; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം ⦿ നഴ്‌സിങ് പ്രവേശന പ്രതിസന്ധി ഉടൻ പരിഹരിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത് ⦿ ഇ.പി. ജയരാജൻ വധശ്രമ കേസ്; കെ. സുധാകരൻ കുറ്റവിമുക്തൻ ⦿ നെതന്യാഹുവിന് ഐസിസിയുടെ അറസ്റ്റ് വാറണ്ട്; നടപടി ഗസ്സഇസ്രയേല്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ⦿ ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക്
News Entertainment

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള; ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

15 February 2023 12:05 AM

കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രനടൻ കോട്ടയം രമേശ് ഓഫ്‌ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് നിർമാതാവ് ജോയി തോമസിന് കൈമാറി ഓഫ്‌ലൈൻ രജിസ്‌ട്രേഷന് തുടക്കം കുറിച്ചു. ഫെസ്റ്റിവൽ ചെയർമാനായ സംവിധായകൻ ജയരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രമേളയുടെ കൺവീനറും സംവിധായകനുമായ പ്രദീപ് നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി അനീഷ് കുര്യൻ എന്നിവർ സംസാരിച്ചു. ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളി, നിഖിൽ എസ്. പ്രവീൺ, നഗരസഭാംഗം സജി കോട്ടയം, ചലച്ചിത്ര അക്കാദമി റീജണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട്, സംഘാടകസമിതിയംഗങ്ങളായ കോട്ടയം പദ്മൻ, വി. ജയകുമാർ, രാഹുൽ രാജ്, ഇ.വി. പ്രകാശ്, എബ്രഹാം കുര്യൻ, അമിത് പി. മാത്യു, ജോർജ് കെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.


കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ചൊവ്വാഴ്ച (ഫെബ്രുവരി 14) മുതൽ ഓഫ്‌ലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. ഓൺലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നേരത്തേ ആരംഭിച്ചിരുന്നു. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.


അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സെമിനാർ, സിനിമ ചരിത്ര പ്രദർശനം, കലാസന്ധ്യ എന്നിവ നടക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration